Latest Posts
Loading...

Info Post


        02-10-2012 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വഫാത്തായി.ഖബറടക്കം നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടിയില്‍ ഹൃദായാഘാത ത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്ക പ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം.


    ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം.
സുന്നീ ആദര്‍ശപ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ സത്യമാണെന്ന് ബോധ്യമുള്ളത് ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്ന് പറയുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം.
1961ല്‍ വെല്ലൂര്‍ബാഖിയാതില്‍നിന്ന് രണ്ടാം റാങ്കോടെ ബാഖവി ബിരുദം നേടിയ അദ്ദേഹം ശിഷ്ടകാലം മുഴുവനും ചെലവഴിച്ചത് അധ്യാപനത്തിലായിരുന്നു. അരീക്കോട് ദര്‍സില്‍നിന്ന് തുടങ്ങിയ അധ്യാപനം മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, പന്തല്ലൂര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്ന് 1961ല്‍ ജാമിഅ നൂരിയ്യയിലെത്തി.
അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങി ധാരാളം മഹല്ലുകളിലെ ഖാളീ കൂടിയാണ് കാളമ്പാടി ഉസ്താദ്. 1969ല്‍ സമസ്തയിലെത്തിയ അദ്ദേഹം സമസ്തയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയാണ്.
മലപ്പുറം കുന്നുമ്മല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ ഭൌതിക പഠനം നടത്തിയ അദ്ദേഹം അതേ സമയം തന്നെ അവിടത്തെ ദര്‍സിലെ കൂടി വിദ്യാര്‍ത്ഥിയായിരുന്നു. ശേഷമുള്ള പഠനം മതരംഗത്ത് മാത്രമായി പരമിതപ്പെടുത്തുകയായിരുന്നു. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റലൂര്‍ തുടങ്ങിയ ദര്‍സുകളില്‍ പഠിച്ച അദ്ദേഹം അവസാനം എത്തിച്ചേര്‍ന്നത് പരപ്പനങ്ങാടി പനയത്തുപള്ളിയിലായിരുന്നു. കോട്ടുമല അബൂബകര്‍ മുസ്ലിയാര്‍, ശെയ്ഖ് ആദം ഹസ്റത്, ശെയ്ഖ് അബൂബക്റ് ഹസ്റത്, ശൈഖ് ഹസന്‍ ഹസ്റത് തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്‍റെ ഗുരുനാഥരാണ്.
1934ല്‍ മലപ്പുറം ജില്ലയിലെ ഉമ്മത്തൂരിലായിരുന്നു ജനനം. 1959ല്‍ വിവാഹം കഴിച്ചു. ആറ് ആണും അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളാണ് അദ്ദേഹത്തിന്.
കേരളത്തിലെ പരമോന്നത പണ്ഡിത സഭയുടെ സാരഥ്യമരുളുമ്പോഴും ലാളിത്യത്തിന്‍റെ നിറകുടമായിരുന്നു ശൈഖുനാ കാളമ്പാടി ഉസ്താദ്. വഴിയരുകിലോ വീട്ടിലോ അദ്ദേഹത്തെ കണ്ടാല്‍ ഒരു സാധാരണക്കാരനെന്നേ ആര്‍ക്കും തോന്നൂ. ജനലക്ഷങ്ങള്‍ ഒരുമിക്കുന്ന മഹാസമ്മേളനങ്ങളിലും തന്‍റേതായ സ്വതസിദ്ധ ശൈലിയുള്ള ആ വാക്കുകള്‍ കേള്‍ക്കാനായിരുന്നു അനുയായികള്‍ പലപ്പോഴും കാത്തുനിന്നത്. ആ വാക്കുകള്‍ എല്ലായ്പ്പോഴും കൃത്യവും അതിലേറെ ഗഹനവുമായിരുന്നു.

എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശിഷ്യനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാളമ്പാടി ഉസ്താദിനെ അനു്സമരിക്കുന്നു.

കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ 



 Islamonweb ലൂടെ